റോഡിന്റെ ശോചനീയാവസ്ഥ എം.എല്‍.എക്ക് നിവേദനം നല്‍കി

0

 

തിടങ്ങഴി കരിമാനി വെണ്‍മണി റോഡിന്റെ ശോചനീയാവസ്ഥ ഒ ആര്‍ കേളു എം.എല്‍.എക്ക് നിവേദനം നല്‍കി.തവിഞ്ഞാല്‍ പഞ്ചായത്തിലെ തിടങ്ങഴി കരിമാനി വെണ്‍മണി റോഡിന്റെ ശോചനീയാവസ്ഥ പരിഗണിക്കണമെന്നും ഈറൂട്ടില്‍ മുന്‍പ് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എക്ക്‌ന് നിവേദനം നല്‍കിയത്.ഭാരവാഹികളായ ഫാ: ലിന്‍സ് ചെങ്ങിനിയാടന്‍, എം വി വിന്‍സെന്റ്, ചന്ദ്രബാബു എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

മുന്‍മ്പ് ഇതുവഴി ഒരു കെഎസ്ആര്‍ടിസിയുടെ ബസ് മുഴുവന്‍ സമയവും സര്‍വീസ് നടത്തിയിരുന്നെങ്കിലും കോവിഡ് കാലത്ത്‌സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു എന്നാല്‍ സ്‌ക്കൂള്‍ തുറന്നേതോടെ ഈ പ്രദേശത്തെവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സ്‌കൂളുകള്‍ എത്താന്‍ കിലോമീറ്ററോളം ദൂരംപോകേണ്ട അവസ്ഥയുമാണ് അടിയന്തരമായി റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിക്കാന്‍ കെ എസ്ആര്‍ടിസി നടപടികള്‍ സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!