അന്താരാഷ്ട്ര ആദിവാസി ദിനാഘോഷം.

0

ഗോത്രജനത ഈ ലോകത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രകൃതി സംരക്ഷണവും തദ്ദേശീയ സംസ്കാരത്തിന്‍റെ സംരക്ഷണവും പരിപോഷണവുമടക്കം ലോകജീവിതത്തിന്‍റെ സമസ്തമേഖലകളിലും ഗോത്രജനത നല്‍കിയിട്ടുള്ള അതിമഹത്തായ നന്‍മകളെ സ്മരിക്കുന്നു ഇന്ന്. ആഗസ്റ്റ് 9 ലോക ആദിവാസി ദിനമായി ആചരിക്കുന്നത് ലോകസമൂഹത്തെ ആദിവാസി ജനവിഭാഗത്തിന്‍റെ അവകാശങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്താനാ‍യും അതോടൊപ്പം ഗോത്രജനതയുടെ സംഭാവനകളെ നന്ദിപൂര്‍വം സ്മരിക്കാനും വേണ്ടിയാണ്. ഭാരത ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങള്‍ ഗോത്രജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്.  സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെ ഗോത്രജനവിഭാഗത്തിന്‍റെ സമഗ്ര പുരോഗതി ഉറപ്പ് വരുത്താന്‍ പ്രയത്നിക്കുമെന്ന് അന്താരാഷ്ട്ര ആദിവാസി ദിനാചരണം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ എസ് സുഹാസ് ഐ.എ.എസ് പറഞ്ഞു. ഗോത്രജനതയുടെ സാസ്കാരിക പാരമ്പര്യം സംരക്ഷിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും എല്ലാ നടപടികളും കൈക്കൊള്ളും.

Leave A Reply

Your email address will not be published.

error: Content is protected !!