അധ്യാപക ദിനാഘോഷം: മൂലങ്കാവ് ഗവ.ഹയര്‍സെക്കറി സ്‌കൂളില്‍

0

അധ്യാപക ദിനാഘോഷം: മൂലങ്കാവ്ഗവ.ഹയര്‍സെക്കറി സ്‌കൂളില്‍ഈ വര്‍ഷത്തെ ദേശീയ അധ്യാപക ദിനാഘോഷം ജില്ലാതല പരിപാടികള്‍
സെപ്റ്റംബര്‍ അഞ്ചിന് മൂലങ്കാവ് ഗവ. ഹയര്‍സെക്കറി സ്‌കൂളില്‍ നടത്തും. ഇതോടനുബന്ധിച്ച് അധ്യാപകരുടെ വിവിധ മല്‍സരങ്ങള്‍ ആഗസ്റ്റ് 19 രാവിലെ 10.30 നടക്കും.
കവിയരങ്ങ്, ലളിതഗാനം, സംഘഗാനം എന്നീ ഇനങ്ങളിലാണ് മല്‍സരം. കൂടാതെ ചിത്രരചന, ഉപന്യാസം എന്നിവയിലും മല്‍സരങ്ങള്‍ നടത്തും.
അധ്യാപകദിനാഘോഷം സെപ്റ്റംബര്‍ 5 ന് ഐ. സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍, മികച്ച പി.ടി.എ
ക്കുള്ള അവാര്‍ഡ്ദാനം, മല്‍സര വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവയും ഉായിരിക്കും. പരിപാടികളുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഡി.ഡി.ഇ
എം.ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി ഉദ്ഘാടനം ചെയ്തു. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9656577606 ,9746844699.

Leave A Reply

Your email address will not be published.

error: Content is protected !!