കടുവയുടെ ഭിഷണി: അസമയങ്ങളിലും പുറത്ത് ഇറങ്ങരുതെന്നു നിര്‍ദ്ദേശം..

0

കടുവ ഭീതിയിലായ ചീരാല്‍ നൂല്‍പ്പുഴ ബത്തേരി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ വിട്ടൊഴിയാതെ തുടരുന്നു. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവയെ ഇന്നത്തെ തിരച്ചലിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കടുവയെ പിടിക്കാന്‍ 2 ഇടങ്ങളില്‍ കൂടുസ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ കണ്ണന്‍കോട് പ്രദേശത്ത് കടുവയുടെ സാന്നിധ്യത്തിന്റെ സൂചന ലഭിച്ചിരുന്നു. ചീരാല്‍ കുടുക്കി പ്രദേശത്തും കടുവയുടെ സാന്നിധ്യമ ഉള്ളതായി സംശയിക്കുന്നു. പലയിടത്തുംകടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയ തിരച്ചില്‍ സംഘം പരിശോധന തുടരുകയാണ് .സന്ധ്യകഴിഞ്ഞ് അസമയങ്ങളിലും തനിച്ച് സഞ്ചരിക്കരുതെന്ന് പ്രദേശവാസികളോട്് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!