ബ്ലോക്കില്ലാ ചുരം മാതൃക വീട്ടുമുറ്റത്ത്

0

ചുരത്തോടും ചുരം റോഡിനോടുമുള്ള അടങ്ങാത്ത ആവേശം ഉള്‍കൊണ്ട് സ്വന്തം വീടിന്റെ മുറ്റത്ത് വയനാടന്‍ ചുരത്തിന്റെ മാതൃക ഉണ്ടാക്കി ശ്രദ്ധേയനായി പൂതാടി സ്വദേശി രമേശ്. ചുരം അടിവാരം മുതല്‍ വ്യൂ പോയിന്റ് വരെ സ്വന്തം വീട്ടുമുറ്റത്ത് ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.ഏകദേശം 15000 രൂപയോളം ഇതിന്റെ നിര്‍മ്മാണത്തിന് ചിലവായി. കൂടാതെ പഴയ ഹാര്‍ബോര്‍ഡുകള്‍ ഉപയോഗിച്ച് താജ്മഹല്‍, വീടുകള്‍, കപ്പലുകള്‍, തുടങ്ങിയവയുടെ മാതൃകകളും രമേശന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പൂതാടി സ്വദേശി കൂട്ടകടവത്ത് രമേശന്‍ ആണ് വയനാടന്‍ ചുരം വീടിന്റെ മുറ്റത്ത് ദൃശ്യാവിഷ്‌ക്കരിച്ചിരിക്കുന്നത് നേരംപോക്കിന് വേണ്ടി തുടങ്ങി വെച്ച ചുരത്തിന്റെ മാതൃക ഇന്ന് ആരുടേയും ശ്രദ്ധ ആകര്‍ഷിക്കും.ചുരത്തിലെ 9 വളവുകള്‍ ,കാട്ടരുവികള്‍,വഴിയിലെ ഹോട്ടലുകള്‍ ,വാഹനങ്ങള്‍ എന്ന് വേണ്ട എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് വീട്ടില്‍ ഇരുന്നപ്പോള്‍ എകദേശം രണ്ട് മാസത്തോളം ചെലവഴിച്ചാണ് ചുരത്തിന്റെ മാതൃക ഇദ്ദേഹം പണിതീര്‍ത്തത് .

എകദേശം 15000 രൂപയോളം ഇതിന്റെ നിര്‍മ്മാണത്തിന് ചിലവായി. കൂടാതെ പഴയ ഹാര്‍ബോര്‍ഡുകള്‍ ഉപയോഗിച്ച് താജ്മഹല്‍, വീടുകള്‍, കപ്പലുകള്‍, തുടങ്ങിയവയുടെ മാതൃകകളും രമേശന്‍ നിര്‍മ്മിച്ചിട്ടുണ്ട്.നിരവധി ആളുകള്‍ കേട്ടറിഞ്ഞ് ചുരത്തിന്റെ മാതൃക കാണാന്‍ രമേശിന്റെ വീട്ടില്‍ എത്തുന്നുണ്ട് ,വീട്ടുകാരുടേയും ,നാട്ടുകാരും യും ,പ്രോത്സാഹനമാണ് ഇത്തരത്തില്‍ ചുരത്തിന്റെ മാതൃക നിര്‍മ്മിക്കാന്‍ സഹായിച്ചതെന്ന് രമേശന്‍ പറഞ്ഞു ,എന്തായാലും വയനാടിന്റെ കവാടമായ ചുരം പൂതാടിയിലെ ഈ വീട്ടില്‍ പ്രൗഡിയോടെ തല ഉയര്‍ത്തി നില്ക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!