വയനാട് മുട്ടില്‍ മരം കൊള്ളയില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ നടപടിയെടുത്ത മേപ്പാടി റേഞ്ച് ഓഫിസറെ കുടുക്കാന്‍ വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്ന കേസില്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജനെതിരെയുള്ള സസ്‌പെന്‍ഷന്‍ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ മടക്കി.അന്വേഷണ റിപ്പോര്‍ട്ട് അവ്യക്തമാണെന്നും കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് വനം മന്ത്രിക്ക് തിരിച്ചയച്ചത്. മുഖ്യമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടി എളുപ്പമാവില്ലെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്.വിവാദമായ മരം കടത്തലിനു ശേഷം ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ വിങ്ങിന്റെ താല്‍ക്കാലിക ചുമതല 4 ദിവസത്തേക്കു ലഭിച്ചപ്പോഴാണ് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍ മേപ്പാടി റേഞ്ച് ഓഫിസര്‍ക്ക് എതിരെ റിപ്പോര്‍ട്ട് നല്‍കിയത്. മണിക്കുന്ന് മലയിലെ നിക്ഷിപ്ത വന ഭൂമിയില്‍ നിന്ന് ഏലിക്കുട്ടി എന്ന ഭൂഉടമ 7 ഈട്ടിമരം മുറിച്ചു കടത്തിയെന്നും ഇതിന് റേഞ്ച് ഓഫിസര്‍ ഒത്താശ ചെയ്തു എന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത്
വ്യാജ റിപ്പോട്ട് ആണെന്നും, സംഭവം നടന്നത് പട്ടയഭൂമിയിലാണെന്നും അന്വേഷണം നടത്തിയ ഉത്തരമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ.വിനോദ് കണ്ടെത്തിയിരുന്നു’. . മുട്ടില്‍ മരം കൊള്ള തടഞ്ഞതിന്റെ ദേഷ്യത്തില്‍ പ്രതികളുമായി ഒത്തുകളിച്ച റിപ്പോര്‍ട്ട് തയാറാക്കിയെന്നായിരുന്നു കണ്ടെത്തല്‍. . ഈ റിപ്പോര്‍ട്ടിന്മേല്‍ എപിസിസിഎഫ്: രാജേഷ് രവീന്ദ്രന്‍ വീണ്ടും അന്വേഷണം . വിനോദ് കുമാറിന്റെ കണ്ടെത്തലുകള്‍ ശരിവെക്കുകയും ചെയ്തു.
. മണിക്കുന്ന് മല സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എ സി എഫ് യായ എന്‍, ടി സാജന്‍ ആനാവശ്യ തിടുക്കം കാട്ടിയതും സംഭവം നടക്കുമ്പോള്‍ മേപ്പാടിയില്‍ ചുമതല ഇല്ലാതിരുന്ന എം.കെ.സമീറിനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചതു ഗൂഢോദ്ദേശ്യത്തോടെയാണെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.. സസ്‌പെന്‍ഷന്‍ ശുപാര്‍ശ ചെയ്ത. ഫയല്‍ കഴിഞ്ഞ 12ന് വനം മന്ത്രിക്ക് ലദിക്കുകയും ചെയ്തു.. ചീഫ് സെക്രട്ടറി ശുപാര്‍ശ ശരിവച്ച ഫയല്‍. 20ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാത്രം ഗൗരവം അന്വേഷണ റിപ്പോര്‍ട്ടിന് ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിലയിരുത്തല്‍.
മണിക്കുന്ന് മലയിലെ വിവാദ ഭൂമി നിക്ഷിപ്ത വനമാണോ എന്നത് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്ന പോരായ്മ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വനം മന്ത്രിക്ക് തിരികെ നല്‍കിയത്. .. മുഖ്യമന്ത്രിയുമായി ഏറെഅടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടി എളുപ്പമാവില്ലെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്…
Sign in
Sign in
Recover your password.
A password will be e-mailed to you.