കോവിഡ് മഹാമാരി, നമ്മുടെ ശരീരത്തെ മുഴുവന്‍ പ്രതികൂലമായി ബാധിക്കുമ്പോള്‍ വായയെ മാത്രം വെറുതേ വിടുമെന്ന് കരുതരുത്. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളില്‍ ദന്തസംബന്ധിയായ പ്രശ്‌നങ്ങളും കാണപ്പെടുന്നു. വായിലെ നീര്‍വീക്കം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിച്ചേക്കാം. പല്ലുകള്‍ക്ക് ബലക്കുറവ്, മോണവീക്കം, മോണയില്‍ നിന്നു രക്തസ്രാവം, മോണ പഴുക്കുക, വായ്പ്പുണ്ണ്, പല്ല് പുളിപ്പ്, നാവിലെ തടിപ്പ്, നാവില്‍ പാട കെട്ടുക, നാവിലെ തൊലി ഇളകുന്ന അവസ്ഥ ,വായ്ക്കുള്ളില്‍ പുകച്ചില്‍ , കീഴ്ത്താടിയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഉമിനീര്‍ ഗ്രന്ഥിയുടെ നാളമായ വാര്‍ട്ടന്‍ നാളത്തിലെ വീക്കം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ വായില്‍ ഉണ്ടാകുന്നതായി കോവിഡ് രോഗമുക്തി നേടിയവരില്‍ നടത്തിയ പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം വഴിവയ്ക്കാന്‍ വായിലെ ശുചിത്വക്കുറവ് കാരണമാവുന്നു. അതു കൊണ്ട് തന്നെ കോവിഡ് മുക്തരായവര്‍ വായിലെ ശുചിത്വത്തില്‍ അലംഭാവം കാട്ടാന്‍ പാടില്ല.
മാസ്‌ക് മൗത്ത് സിന്‍ഡ്രോം
ദീര്‍ഘനേരം മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ വായ്ക്കുള്ളില്‍ അനുഭവപ്പെടുന്നതായി കണ്ടെത്തി. ഇവയെ ഒരുമിച്ച് മാസ്‌ക് മൗത്ത് സിന്‍ഡ്രോം എന്നാണ് പറയുന്നത്.
1. ദന്തക്ഷയം : വായ വരണ്ടുണങ്ങുന്നവരില്‍ ഉമിനീരിന്റെ പ്രവാഹം മന്ദഗതിയിലാവുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന വൃത്തിയാക്കല്‍ പ്രക്രിയയ്ക്ക് തടസ്സമുണ്ടാവുന്നു. ഇത് കൂടുതല്‍ ദന്തക്ഷയത്തിന് ഇടയാക്കും.
2. നാവിലെ പൂപ്പല്‍ ബാധ : വായിലൂടെ ശ്വാസമെടുക്കുന്നതും നിര്‍ജലീകരണവും വഴി നാക്കില്‍ പൂപ്പല്‍ ബാധ കൂടുന്നു. ഇത് വായനാറ്റത്തിലേക്കും നയിക്കുന്നു.
3. മോണവീക്കം : വായയിലൂടെ ശ്വസിക്കുന്നവരില്‍ മോണയില്‍ സ്ഥായിയായി നീര്‍വീക്കവും മോണ ഉരുണ്ടു വീങ്ങിയതു പോലെയും കാണപ്പെടുമെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയും ഈയൊരു പ്രക്രിയ കാരണം മോണവീക്കമുണ്ടാവുകയും തല്‍ഫലമായി മോണയില്‍ തടിപ്പ്,വര്‍ധിച്ച ചുവപ്പ് നിറം, മോണയില്‍ നിന്നു രക്തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവാറുണ്ട്.
4. വായ്‌നാറ്റം: മാസ്‌ക് ദീര്‍ഘനേരം ധരിക്കുമ്പോള്‍ നാം അറിയാതെ ചില നേരം വായിലൂടെ ശ്വാസമെടുക്കുന്നു. ഇത് വായ വരണ്ടുണങ്ങാന്‍ കാരണമാവുന്നു. ഇതോടൊപ്പം നന്നായി വെള്ളം കുടിക്കാതെ വരുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കുകയും നാവില്‍ നേര്‍ത്ത പാട പോലെ പൂപ്പല്‍ ഉണ്ടാവുകയും ചെയ്യും. ഇത് വായില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങള്‍ ഉണ്ടാവാനും കാരണമാവുന്നു.
5. ചുരുക്കം ചിലരില്‍ ഇതിനോടൊപ്പം ചുണ്ടിന്റെ കോണുകളില്‍ ഉണ്ടാവുന്ന നീര്‍വീക്കം കാരണം വിണ്ടു കീറല്‍ അഥവാ മിഴൗഹമൃ രവലശഹശശേ െഎന്ന അവസ്ഥയും കാണാറുണ്ട്.
വൈറ്റ് ഫംഗസ് അഥവാ വെള്ളപ്പൂപ്പല്‍
ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന അവസ്ഥയില്‍ വരുന്ന അവസരവാദ അണുബാധകളില്‍ പ്രധാനിയാണിത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണുന്ന ഈ പൂപ്പല്‍ വായിലും കാണാറുണ്ട്. നാവിലും കവിളിന്റെ ഉള്‍ഭാഗത്തും ചുണ്ടിന്റെ അരികിലുമൊക്കെയാണ് കൂടുതലായി കാണപ്പെടാറുള്ളത്.
വായിലെ വെള്ളപ്പൂപ്പല്‍ അണുബാധയെ നാലായി തരംതിരിക്കാം:
1. നേര്‍ത്ത പാടയാല്‍ മൂടപ്പെട്ടത്: ഈ പാട അഥവാ ുലൌറീാലായൃമില നീക്കുമ്പോള്‍ കടുംചുവപ്പ് നിറം, രക്തസ്രാവം, എരിച്ചില്‍ തുടങ്ങിയവ ഉണ്ടാവുന്നു.
2.ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാവുന്ന തരം മിശേയശീശേര ീെൃല ാീൗവേ
3. പൂര്‍വാര്‍ബുദഗണത്തില്‍പെടുത്താവുന്ന കൂടുതല്‍ അപകടകാരിയായ തരം ഇവൃീിശര വ്യുലൃജഹമേെശര
4. കൃത്രിമദന്തങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തവരില്‍ ആ പല്ല് സെറ്റിന്റെ ദശയോടമരുന്ന ഭാഗത്ത് കാണുന്ന തരം denture sore mouth. നാവ് ദിവസവും വൃത്തിയാക്കുകയും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുകയും അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം ഒഴിവാക്കുകയും കൃത്രിമ ദന്തങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കുകയും ചെയ്താല്‍ ഇവയെ ഒരു പരിധി വരെ തടയാനാവും.