190 പന്നികളെ ദയാവധത്തിന് വിധേയമാക്കി
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിലെ 190 പന്നികളെ ദയാവധത്തിന് വിധേയമാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. രണ്ടാം ഘട്ടനടപടികള്‍ ആരംഭിച്ചു.സീനിയര്‍ വെറ്റിനറി സര്‍ജന്‍മാരായ ഡോ: വി ജയേഷ്, ഡോ: കെ ജവഹര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ വകുപ്പിലെ 16 അംഗ ആര്‍ ആര്‍ ടി ടീമാണ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. രണ്ടാം ഘട്ട നടപടികള്‍ ഉച്ചയോടെ ആരംഭിക്കും. മുഴുവന്‍ പന്നികളെയും ഇന്ന് രാത്രിയോടെ ദയാവധത്തിന് വിധേയമാക്കുമെന്നാണ് ലഭിക്കുന്ന വിവരം