ബീറ്റ്റൂട്ട് കിച്ചടി

0

ചേരുവകള്‍

ബീറ്റ്റൂട്ട് – ചെറിയ കഷ്ണങ്ങളായി മുറിച്ചത്
പച്ച മുളക് – 2 എണ്ണം
തേങ്ങ തിരുകിയത് – അരക്കപ്പ്
ജീരകം – ഒരു ടീ സ്പൂണ്‍
ചെറിയ ഉള്ളി – 2 അല്ലി
തൈര് – ഒരു ചെറിയ കപ്പ്
കടുക് – ഒരു ടി സ്പൂണ്‍
കറിവേപ്പില
വറ്റല്‍മുളക് – 2 എണ്ണം

തയ്യാറാക്കുന്ന വിധം

ബീറ്റ് റൂട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ ഉപ്പും ചേര്‍ത്ത് നന്നായി വേകിക്കുക. വേകിച്ച ശേഷം മിക്സിയിലോ അല്ലാതെയോ നന്നായി ഉടച്ചെടുക്കുക. ഇതിനൊപ്പം തേങ്ങയും പച്ചമുളകും ജ ീരകവും ചെറിയ ഉള്ളിയും ചേര്‍ത്ത് അരയ്ക്കുക. ഈ അരപ്പ് വേകിച്ച്‌ വച്ചിരിക്കുന്ന ബിറ്റ് റൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറ്റല്‍ മുളക് ചേര്‍ക്കുക. ശേഷം കട ുകും കറിവേപ്പിലയും ചേര്‍ക്കുക. ഇത് അടുപ്പില്‍ നിന്നും വാങ്ങി ചൂടാറിയ ശേഷം തൈര് ചേര്‍ത്ത് കഴിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!