മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 25.75 എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി മുഹമ്മദ് സുഹാസ് ആണ് അറസ്റ്റിലായത്. ശരീരത്തിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്.മൈസൂര്‍ -കോഴിക്കോട് കര്‍ണാടക കെഎസ്ആര്‍ടിസി് ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍.ടി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷഫീഖ് ടി.എച്ച്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.