സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള സമയം ഇന്ന് അവസാനിക്കും.വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടി നല്‍കിയിരുന്നത്. ട്രയല്‍ അലോട്ട്‌മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിച്ചായിരുന്നു നടപടി.ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്‌മെന്റ് പരിശോധിക്കാനായില്ലെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നല്‍കിയതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ശനിയാഴ്ച 11.50 വരെ 1,76, 076 പേര്‍ അലോട്ട്‌മെന്റ് പരിശോധിച്ച് 47,395 പേര്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയോ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടുമുണ്ട്.