സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി. ബത്തേരി പൊലിസ് സബ് ഡിവിഷന് കീഴിലെ സര്‍വ്വജന, മൂലങ്കാവ് ഗവ ഹൈസ്‌കൂളുകളിലെ എസ്പിസി വിദ്യാര്‍ഥികളുടെ സംയുക്ത ഔട്ടിങ് പരേഡാണ് സര്‍വ്വജന സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നത്. 88 എസ്പിസി വിദ്യാര്‍ത്ഥികളാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സബ് ഇന്‍സ്പെക്ടര്‍ ഷാജന്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു.
ബത്തേരി പൊലിസ് സബ് ഡിവിഷനുകീഴിലെ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മൂലങ്കാവ് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ 88 വിദ്യാര്‍ഥികളാണ് പരേഡില്‍ പങ്കെടുത്തത്. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സബ് ഇന്‍സ്പെക്ടര്‍ ഷാജന്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് മികച്ച കേഡറ്റുകളെ ചടങ്ങില്‍ മെമന്റോനല്‍കി ആദരിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ അസീസ് മാടാല, ജംഷീര്‍ അലി, എ എസ് ഐ സണ്ണി ജോസഫ്, സഫിയ, ഡിഐമാരായ ശരത് പ്രകാശ്,നിഷ, അഞ്ജന, കമ്മ്യൂണിറ്റ് പൊലിസ് ഓഫീസര്‍മാരായ കെ ജെ ജിജു, സുഭാഷ്,സുമയ, ജയന്തി,് പ്രിന്‍സിപ്പാള്‍ അബ്ദുല്‍നാസര്‍,എച്ച് എം ജിജി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പരേഡ് കാണാന്‍ നിരവധി ആളുകളാണ് എത്തിയത്.