ഓണം ആഘോഷമാക്കാന്‍ മലയാള സിനിമ ഒരുങ്ങി

0

ഓണം അടിച്ചുപൊളിക്കാന്‍ ഒരുങ്ങുന്ന മലയാളികളുടെ മുന്നിലേക്ക് വിഭവ സമൃദ്ധമായ സദ്യയുടെ രൂപത്തില്‍ അഞ്ച് ഗംഭീര ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുള്ളിക്കാരന്‍ സ്റ്റാറാ’.ഇതില്‍ ഒരു ടീച്ചര്‍ ട്രെയിനറായാണ് മമ്മൂട്ടി വേഷമിടുന്നത്. ലൈറ്റ് ഹ്യൂമറിന് പ്രാധാന്യം നല്‍കി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ഓണം ഫെസ്റ്റിവല്‍ സീസണില്‍ മികച്ച കളക്ഷന്‍ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓണ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ബെന്നി .പി നായരമ്ബലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍ വിവിധ ഗെറ്റപ്പുകളിലാണ് എത്തുന്നത്.
First on Net,Friday Matinee Exclusive:’Velipadinte Pustakam ‘ High Quality Teaser !
Posted by Friday Matinee on Tuesday, July 4, 2017
പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി ഓണം റിലീസിനൊരുങ്ങുന്ന പ്രഥ്വിരാജ് ചിത്രമാണ് ആദം ജോണ്‍. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഭാവന, നരേയന്‍, മിഷ്തി ചക്രബര്‍തി, ലെന എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
ഒരു കൂട്ടം ചെറുപ്പകാരുടെ ജീവിതം പ്രമേയമാക്കി സൗബിന്‍ സാഹിര്‍ ഒരുക്കുന്ന പറവയാണ് മറ്റൊരു ഓണക്കാല ചിത്രം. ദുല്‍ക്കര്‍ സല്‍മാന്‍ നായക വേഷം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ സംവിധായകനായ അന്‍വര്‍ റഷീദാണ്.

പ്രേമം ഫെയിം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് ഓണം സീസണില്‍ തിയേറ്ററുകളില്‍ എത്താനിരിക്കുന്ന മറ്റൊരു ചിത്രം. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ശ്രിന്ദ, ഐശ്വര്യലക്ഷ്മി , സിജുവില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ‘പ്രേമം മാജിക്’ വീണ്ടും സ്ക്രീനില്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അണിയറ ശില്‍പ്പികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!