വിവിധ കെ.എം.സി.സി ഭാരവാഹികളുടെയും സി.എച്ച് സെന്റര്‍ വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളുടെയും യോഗം കല്‍പ്പറ്റ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ഹാളില്‍ ചേര്‍ന്നു. ചെയര്‍മാന്‍ പയന്തോത്ത് മൂസഹാജി അധ്യക്ഷനായിരുന്നു. ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ഹംസ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ റസാക്ക് കല്‍പ്പറ്റ സലാം നീലിക്കണ്ടി, സി മൊയ്തീന്‍കുട്ടി, കണ്ണോളി മുഹമ്മദ്, എം.എ അസൈനാര്‍, എ.പി ഹമീദ്, കെ.സി മൊയ്തീന്‍ ഹാജി, എന്നിവര്‍ സംസാരിച്ചു.
സി എച്ച് സെന്റര്‍ വയനാടിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ഷമീം പാറക്കണ്ടിയെ നിയോഗിച്ചു. നിര്‍ധന രോഗികള്‍ക്ക് മരുന്ന് വാങ്ങിക്കുന്നതിനുള്ള ഫണ്ട് ഉദ്ഘാടനം കണ്ണാടി മമ്മൂട്ടിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു ചെയര്‍മാന്‍ പയന്തോത്ത് മൂസ ഹാജി നിര്‍വഹിച്ചു.