വിവേഗത്തിന് കേരളത്തില്‍ ഗംഭീര വരവേല്‍പ്; ആദ്യ ദിനം മികച്ച കളക്ഷന്‍
വിവേഗത്തില്‍ അജിത്
അജിത് ചിത്രം വിവേഗത്തിന് റിലീസിംഗ് സെന്ററുകളില്‍ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം. ആദ്യ ദിവസം മലയാള ചിത്രങ്ങള്‍ക്കുപോലും ലഭിക്കാത്ത മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 2.90 കോടിയോളമാണ് റിലീസ് ദിന കളക്ഷന്‍. ഓണക്കാലമായതോടെ മികച്ച രീതിയില്‍ ഓട്ടം തുടരാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
അജിത്തിന്റെ അഭിനയ ജീവിതത്തിലെ 25 വര്‍ഷം പൂര്‍ത്തിയാകുമ്ബോഴാണ് വിവേകം പുറത്തിറങ്ങുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവ എന്ന സംവിധായകനൊപ്പം അജിത് സഹകരിക്കുന്ന തുടര്‍ച്ചയായി മൂന്നാമത്തെ ചിത്രം, ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലനായി അഭിനയിക്കുന്നു എന്നിങ്ങനെയുള്ള പ്രത്യേകതകളും ചിത്രത്തിലുണ്ട്.
കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് സംഗീതം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്. ചിത്രത്തില്‍ അജിത് അന്താരാഷ്ട്ര സുരക്ഷാ ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്. ചിത്രത്തിലെ ചില ബൈക്ക് സ്റ്റണ്ട് സീനുകള്‍ ഉള്‍പ്പെടെ അജിത് ഡ്യൂപ്പില്ലാതെ അഭിനയിച്ചതും വാര്‍ത്തയായിരുന്നു