ബിജെപി കണ്‍വെന്‍ഷനും പൊതുയോഗവും

ബിജെപി തവിഞ്ഞാല്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും സമ്മേളനവും പൊതുയോഗവും തലപ്പുഴയില്‍ നടന്നു. സമ്മേളനം ബിജെപി ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗവും സിനിമാ സംവിധായകനുമായ അലി അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി . മണ്ഡലം…

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു ഡ്രൈവര്‍ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി കല്‍പ്പറ്റ ബൈപാസ് റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പുത്തൂര്‍വയല്‍ സ്വദേശി ഗഫൂറാണ് കാറിലുണ്ടായിരുന്നത്. നിസാര പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു.

ഗോത്ര പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി;കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോകേസ്

പ്രായപൂര്‍ത്തിയാകാത്ത ഗോത്ര പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്സോ നിയമപ്രകാരം കോണ്‍ഗ്രസ് നേതാവിനെതിരെ ബത്തേരി പൊലീസ് കേസെടുത്തു.ഡി.സി.സി.അംഗവും ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം.ജോര്‍ജിനെതിരെയാണ് കേസ്. ഇയാള്‍ ഇപ്പോള്‍…

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവല്‍ക്കരണം

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവല്‍ക്കരണവുമായി വനം-വന്യജീവി വകുപ്പ് സാമൂഹിക വനവല്‍ക്കരണ വിഭാഗം. കലക്ടറേറ്റിലെ ഉദ്യാനത്തിനു മുന്നില്‍ ദേശീയപാതയ്ക്ക് അഭിമുഖമായി ഒരുക്കിയ എട്ടു കാന്‍വാസുകളില്‍ കാട്ടുതീക്കെതിരായ വേറിട്ട ചിത്രങ്ങളൊരുങ്ങി.…

ആറാട്ട് തിറ മഹോത്സവത്തിന് തുടക്കം

അതിപുരാതനമായ തരുവണ കരിങ്ങാരി പുതുക്കോട്ടിടം പരദേവതാ ക്ഷേത്രത്തില്‍ ആറാട്ട് തിറ മഹോത്സവത്തിന് തുടക്കമായി. ജില്ലയില്‍ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന ഇളം കരുവന്‍, മൊടപൂതം, ഭഗവതി, മലക്കാരി തിറകള്‍ നാളെ ക്ഷേത്രത്തില്‍ നടക്കും.

വീണ്ടും കടുവയുടെ ആക്രമണം

കാട്ടിക്കുളം ബാവലി അതിര്‍ത്തിയില്‍ വീണ്ടും കടുവയുടെ ആക്രമണം. 2 ആടുകളെ കടുവ കൊന്നു.കടുവ ആക്രമണത്തില്‍ നിന്നും വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.ഇതോടെ വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് പ്രദേശവാസികള്‍.…

ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്

ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 39ാമത് ജില്ലാ ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ല ബാഡ്മിന്റന്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ.സജിത് പി സി ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡണ്ട് എ.കെ ശശിധരന്‍ അദ്ധ്യക്ഷത…

പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ക്ക് 60 ലക്ഷം രൂപ അനുവദിച്ചു

ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന 6 റോഡുകള്‍ക്ക് 60 ലക്ഷം രൂപ റവന്യൂവകുപ്പ് അനുവദിച്ചു. കണിയാരം-കുറ്റിമൂല റോഡ്, കുറ്റിമൂല-പിലാക്കാവ് റോഡ്, അമ്പുകുത്തി-ജെസ്സി റോഡ്, കാറ്റാടി-വരിനിലം റോഡ്, കൈതവള്ളി-തൃശ്ശിലേരി ക്ഷേത്രം…

ഡോ കെ അജിത്കുമാര്‍ ആര്‍.എ.ആര്‍.എസ് മേധാവിയായി ചുമതലയേറ്റു

അമ്പലവയല്‍ പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായി ഡോ കെ അജിത്കുമാര്‍ ചുമതലയേറ്റു. വെള്ളാനിക്കര റിസര്‍ച്ച് സ്റ്റേഷനില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഫ്രൂട്ട് സയന്‍സ് അന്റ് ഫ്രൂട്ട് ക്രോപ്സ് മേധാവിയും പ്രൊഫസറുമായിരുന്ന അജിത്കുമാര്‍…

മാര്‍ച്ചും ധര്‍ണയും നടത്തി

വെള്ളമുണ്ട വില്ലേജിലെ റീസര്‍വേ അപാകതകള്‍ അടിയന്തരമായി പരിഹരിക്കുക,സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് പുലര്‍ത്തി വരുന്ന അനാസ്ഥ അവസാനിപ്പിക്കുക എന്നി ആവശ്യമുന്നയിച്ചുകൊണ്ട് കേരള കര്‍ഷകസംഘം വെള്ളമുണ്ട വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍…
error: Content is protected !!