വീണ്ടും കടുവയുടെ ആക്രമണം
കാട്ടിക്കുളം ബാവലി അതിര്‍ത്തിയില്‍ വീണ്ടും കടുവയുടെ ആക്രമണം. 2 ആടുകളെ കടുവ കൊന്നു.കടുവ ആക്രമണത്തില്‍ നിന്നും വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.ഇതോടെ വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് പ്രദേശവാസികള്‍. കടുവയെ എത്രയും വേഗം പിടികൂടണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.ആക്രണകാരിയായ കടുവയെ മയക്കുവെടി വെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ വനം വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.വനം വകുപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരോപ്പം 60 ഓളം വനപാലകരാണ് ഗുണ്ടൂര്‍ പ്രദേശത്ത് നീരീക്ഷിക്കുന്നത.് കടുവയെ പിടിക്കാതെ ഒരു ഉദ്യേസ്ഥകരെ പോലും സംഭവസ്ഥലത്ത് പോകാന്‍ അനുവദിക്കാതെയാണ് നാട്ടുകാര്‍ ഒത്തരുമിച്ചിട്ടുള്ളത്. ഒരു ഭാഗത്ത് കടുവയെ കെണി വെച്ചുപിടിക്കാന്‍ കുട് സ്ഥാപിച്ചിട്ടുണ്ട.് റോന്ത് ചുറ്റാന്‍ രണ്ട് ആനകളെ ഏര്‍പെടുത്തിയെങ്കിലും കഴിഞ്ഞ രാത്രി ആനയുടെ പുറകെ കടുവ ഓടി വന്നതോടെ ആനകളെയും വനംവകുപ്പ് പിന്‍വലിച്ചിട്ടുണ്ട.്