അച്ഛന്‍മാര്‍ക്ക് വേണ്ടി പ്രത്യേകം ദിവസം. എന്ന് ചോദിക്കുന്നവരുണ്ട്.ഏല്ലാ വര്‍ഷവും മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്.1910-ല്‍ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. സൊനോറ സ്മാര്‍ട്ട് ഡോഡ് എന്ന പെണ്‍കുട്ടിയുടേതായിരുന്നു ഇതിന്റെ ആശയം. അമ്മ മരിക്കുമ്പോള്‍ സെനോറയും അവളുടെ അഞ്ച് അനുജന്മാരും കുഞ്ഞുങ്ങളാണ്. അവരുടെ ചുമതല അച്ഛനായിരുന്നു. വില്യം ജാക്‌സണ്‍ എന്ന ആ അച്ഛന്‍ നന്നായിത്തന്നെ മക്കളെ വളര്‍ത്തി.വിഷമങ്ങളും പ്രതി സന്ധികളും അറിയിക്കാതെ തങ്ങളെ വളര്‍ത്തി വലുതാക്കി. തങ്ങളുടെ അച്ഛന് വലിയൊരു സന്തോഷം സമ്മാനിക്കണമെന്ന് മകള്‍ക്ക് തോന്നി. അവള്‍ പലരോടും ഈ കാര്യം പങ്കുവെച്ചു. എല്ലാവരും ചേര്‍ന്ന് ആ സ്വപ്നം യാഥാര്‍ഥ്യമാക്കി.പിതാവിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആചരിച്ചു തുടങ്ങിയതെന്ന് ചരിത്രം പറയുന്നു. 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി പിതൃദിനം ആഘോഷിച്ചു. പിന്നീടത് എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു. അങ്ങനെ 1972-ല്‍ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്‌സണ്‍ എല്ലാവര്‍ഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി ആചരിക്കാന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതാണ് പിതൃദിനത്തിന് പിന്നിലെ കഥ.കുട്ടികളുടെ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലും രക്ഷിതാക്കള്‍ക്ക് വലിയ പങ്കുണ്ട്, അച്ഛനും അമ്മയ്ക്കും തുല്യ പങ്കെന്ന് തന്നെ പറയാം. അച്ഛന്‍ എന്ന സ്ഥാനം, സ്‌നേഹം പ്രകടിപ്പിയ്ക്കുന്നതിനേക്കാള്‍ കുട്ടികള്‍ക്ക് കരുതലിന്റെ നേര്‍സാക്ഷ്യമാണ്. സുരക്ഷിതത്വം നല്‍കുന്നതോടൊപ്പം പുതിയ കാലത്തെ അച്ഛന്‍മാര്‍ കുട്ടികളുടെ കൂട്ടുകാര്‍ കൂടിയാണ്. സ്‌നേഹത്തിലും സൗഹൃദത്തിലും ഇടകലര്‍ത്തിയാണ് വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടികള്‍ക്ക് നല്ല പാഠങ്ങള്‍ പകരുന്നത്.
പിതൃദിനം എന്നത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ലോകത്താകമാനം ഈ ദിനം വളരെയധികം സന്തോഷത്തോടെ ആഘോഷിക്കുന്നു. എന്നാല്‍ ഈ ഒരു ദിനം മാത്രമല്ല അച്ഛനെ ഓര്‍മ്മിക്കാന്‍ ഉള്ളതെന്ന് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. എല്ലാ ദിവസവും അച്ഛനും അമ്മക്കും ഒരു പോലെ തന്നെ പ്രിയപ്പെട്ടതാണ്. ഈ ദിനത്തില്‍ നാം പക്ഷേ ചില കടമകള്‍ ഓര്‍ത്ത് ചെയ്യേണ്ടതുണ്ട്. അതുകൂടി ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനമാണ് ഫാദേഴ്സ് ഡേ. ജൂണ്‍ 19-നാണ് പിതൃദിനം ആഘോഷിക്കുന്നത്. അച്ഛന്റെ സ്നേഹവും വാത്സല്യവും എല്ലാം തന്നെയാണ് ഈ ദിനത്തെ ഇത്രത്തോളം പ്രാധാന്യമുള്ളതാക്കി മാറ്റുന്നതും.
ദിവസം