വീടുകളുടെ നിര്‍മാണത്തിന് തടസ്സമായ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് നഗരസഭയുടെ ഇടപെടല്‍
വീടിന് മുകളിലൂടെ വൈദ്യുതി ലൈന്‍ പോകുന്നതിനാല്‍ നിര്‍മാണ പ്രവൃത്തി നിലച്ച സംഭവത്തില്‍ നഗരസഭയുടെ ഇടപെടല്‍. മാനന്തവാടി നഗരസഭ കെ എസ് ഇ ബിയില്‍ പണമടച്ച് പ്രശ്‌നം പരിഹരിക്കും. വയനാട് വിഷന്‍ ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.
ഒണ്ടയങ്ങാടി എടപ്പട്ടി പണിയ ഉന്നതിയിലെ മല്ലനും ബിന്ദുവിനും ഇനി ആശ്വാസിക്കാം. വീടുകളുടെ നിര്‍മാണത്തിന് തടസ്സമായ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് നഗരസഭ കെ എസ് ഇ ബിക്ക് പണം നല്‍കും. വൈദ്യുതി ലൈന്‍ മാറ്റാന്‍ സാധിക്കാത്ത് മൂലം നിര്‍മാണ പ്രവര്‍ത്തി മുടങ്ങിയത് വയനാട് വിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ 16500 രൂപയാണ് കെ എസ് ഇ ബിക്ക് നല്‍കേണ്ടത്. പണം നഗരസഭ ഓണ്‍ ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ പറഞ്ഞു.പ്ലാസ്റ്റിക്ക് കൂരയിലാണ് നിലവില്‍ രണ്ട് കുടുംബങ്ങള്‍ താമസിച്ചിരുന്നത്. നഗരസഭയുടെ ഇടപെടല്‍ ഏറെ ആശ്വാസകരമാണെന്ന് ഇവര്‍ പറഞ്ഞു