അമ്പലവയല്‍ പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായി ഡോ കെ അജിത്കുമാര്‍ ചുമതലയേറ്റു. വെള്ളാനിക്കര റിസര്‍ച്ച് സ്റ്റേഷനില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഫ്രൂട്ട് സയന്‍സ് അന്റ് ഫ്രൂട്ട് ക്രോപ്സ് മേധാവിയും പ്രൊഫസറുമായിരുന്ന അജിത്കുമാര്‍ തിങ്കളാഴ്ചയാണ് ആര്‍.എ.ആര്‍.എസ് മേധാവിയായി ചുമതലയേറ്റത്. 1993ല്‍ ആര്‍.എ.ആര്‍.എസില്‍ അസി. പ്രൊഫസറായാണ് അജിത്കുമാര്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.കാല്‍നൂറ്റാണ്ടുകള്‍ക്ക് ശേഷം അതേ സ്ഥാപനത്തിന്റെ മേധാവിയായാണ് അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നത്. ആര്‍.എ.ആര്‍.എസിലേക്ക് തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും റിസര്‍ച്ച് തലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ പൂപ്പൊലി ഈ വര്‍ഷമുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.തിരുവല്ല സ്വദേശിയായ അജിത്കുമാര്‍ തൃശൂരില്‍ സ്ഥിരതാമസക്കാരനാണ്. ഭാര്യ കെ ഷൈലജ. തൃശൂര്‍ എല്‍ഐസി ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. മകള്‍ എ അശ്വിനി കോട്ടക്കലില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറാണ്.കൃഷിയില്‍ പിഎച്ച്ഡിയെടുക്കാനായി മകള്‍ അശ്വിനി ഉടന്‍ ആര്‍എആര്‍എസിലേക്ക് എത്തും. മകന്‍ എ അശ്വിന്‍ മാംഗ്ലൂരില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ്.