ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്

0

ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 39ാമത് ജില്ലാ ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ല ബാഡ്മിന്റന്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ.സജിത് പി സി ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡണ്ട് എ.കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്, ക്ലബ്ബ് ജന.സെക്രട്ടറി അഡ്വ.കെ കെ രമേശ്, ട്രഷറര്‍ സി കെ ഗോപാലകൃഷ്ണന്‍, ഇ പി ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 50000 രൂപ പ്രൈസ് മണിയും എവര്‍റോളിങ്ങ് ട്രോഫിയും വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്ന ടൂര്‍ണ്ണമെന്റില്‍ 120ലധിനം കളിക്കാര്‍ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 3ന് സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!