“താർ ജീപ്പ് വീടിനുള്ളിലേക്ക് പാഞ്ഞ് കയറി”

0

നിയന്ത്രണം വിട്ട വാഹനം വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. മാനന്തവാടി പിലാക്കാവ് റോഡിലെ ഇല്ലത്തുമൂല കുനാരത്ത് വീട്ടിൽനൗഫലിൻ്റെ വീട്ടിലാണ് അപകടം. ഇന്ന് വൈകിട്ട് 5.30 തിനാണ് സംഭവം .  വിവാഹ വീട്ടിലേക്ക് പോകുകയായിരുന്ന താർ ജീപ്പാണ് വീടിനു സമീപത്തെ ഇലക്ടിക് പോസ്റ്റ് തകർത്ത് വീട്ടിൽ കയറിയത്.   ഗൃഹനാഥനായ നൗഫലിൻ്റെ മുമ്പിൽ വച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും വീടിൻ്റെ മുൻവശം ഭാഗീഗമായി തകർന്നു

Leave A Reply

Your email address will not be published.

error: Content is protected !!