കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവല്‍ക്കരണം

0

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവല്‍ക്കരണവുമായി വനം-വന്യജീവി വകുപ്പ് സാമൂഹിക വനവല്‍ക്കരണ വിഭാഗം. കലക്ടറേറ്റിലെ ഉദ്യാനത്തിനു മുന്നില്‍ ദേശീയപാതയ്ക്ക് അഭിമുഖമായി ഒരുക്കിയ എട്ടു കാന്‍വാസുകളില്‍ കാട്ടുതീക്കെതിരായ വേറിട്ട ചിത്രങ്ങളൊരുങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ 15 ചിത്രകലാധ്യാപകരാണ് വെളുത്ത കാന്‍വാസില്‍ വര്‍ണവിസ്മയമൊരുക്കിയത്. സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിലെ ചിത്രകലയില്‍ കഴിവു തെളിയിച്ച ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ജില്ലാ വിദ്യാഭ്യാസ വകുപ്പും പരിപാടിയില്‍ സഹകരിച്ചു. കാനനങ്ങളില്‍ തീ പടരാതിരിക്കട്ടെ, കാടകങ്ങളില്‍ വര്‍ണങ്ങള്‍ നിറയട്ടെ എന്ന പേരില്‍ നടത്തിയ കാട്ടുതീ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവല്‍ക്കരണ വിഭാഗം എസിഎഫ് എ ഷജ്നാ കരീം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ പ്രഭാകരന്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!