പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ക്ക് 60 ലക്ഷം രൂപ അനുവദിച്ചു

0

ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന 6 റോഡുകള്‍ക്ക് 60 ലക്ഷം രൂപ റവന്യൂവകുപ്പ് അനുവദിച്ചു. കണിയാരം-കുറ്റിമൂല റോഡ്, കുറ്റിമൂല-പിലാക്കാവ് റോഡ്, അമ്പുകുത്തി-ജെസ്സി റോഡ്, കാറ്റാടി-വരിനിലം റോഡ്, കൈതവള്ളി-തൃശ്ശിലേരി ക്ഷേത്രം റോഡ്, മാനന്തവാടി-പുഴഞ്ചാല്‍ മുതിരേരി റോഡ് എന്നീ റോഡികളാണ് പുനരുദ്ധാരണം നടത്തുക. ഓരോ റോഡിനും പത്ത് ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് റവന്യൂ വകുപ്പ് ഈ തുക അനുവദിച്ചിട്ടുള്ളത്.പ്രളയക്കാലത്ത് ജില്ലയിലെ പല ഗ്രാമീണ റോഡുകളും വ്യാപകമായി തകര്‍ന്നിരുന്നു. ഈ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ കാലാവധി 18 മാസമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!