ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഭവന രഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റവും ലാന്റ് ബാങ്ക് പദ്ധതി മുഖേന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വാങ്ങിയ ഭൂമിയുടെ പട്ടയ വിതരണവും ഇന്ന് (മെയ് 23) ഉച്ചയ്ക്ക് രണ്ടിന് മീനങ്ങാടി യൂക്കാലി കവല ഉന്നതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. എംഎല്‍എ ഐസി ബാലകൃഷ്ണന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ എംപി പ്രിയങ്ക ഗാന്ധി മുഖ്യസന്ദേശം നല്‍കും. സോളാര്‍ വിന്റ്് മില്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. സുല്‍ത്താന്‍ ബത്തേരി രൂപത മെത്രാപോലീത്ത ജോസഫ് മോര്‍ തോമസ് സോളാര്‍ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ, പട്ടികവര്‍ഗ്ഗ വികസന ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഇ വിനയന്‍, വൈസ് പ്രസിഡന്റ് കെപി നുസ്രത്ത് ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും