കൊവിഡ്: കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

0

കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം.ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്. പ്രതിദിനം നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ്. അതേസമയം 19 സംസ്ഥാനങ്ങളില്‍ പത്തില്‍ താഴെയാണ് പ്രതിദിന മരണം.

Leave A Reply

Your email address will not be published.

error: Content is protected !!