പാട്ടവയൽ റോഡിൽ സെന്റ് ജോസഫിന് സ്കൂളിന് സമീപത്ത് മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്ന ദൃശ്യം വയനാട് വിഷന് ലഭിച്ചു.ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്.കഴിഞ്ഞ ദിവസം പുലിയെ കണ്ട കോട്ടക്കുന്നിന് സമീപം തന്നെയാണ് വീണ്ടും പുലിയെ കണ്ടിരിക്കുന്നത്.രാത്രി 12 മണിയോടെയാണ് സംഭവം.