ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ ഉപരോധിച്ചു
കബനിഗിരി പ്രദേശത്ത് ഭീതിപരത്തുന്ന പുലിയെ കൂടുവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറാകണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ ഉപരോധിച്ചു. മൂന്ന് ദിവസമായി പുലിയുടെ സാന്നിധ്യം മേഖല യിലുണ്ടായിട്ടും പുലിയെ പിടികൂടാന്‍ തയ്യാറാകാത്തതിനാല്‍ പ്രതിഷേധിച്ചായിരുന്നു സമരം. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വ്യാഴാഴ്ച വൈകുന്നേരത്തിനുള്ളില്‍ കൂട് സ്ഥാപിക്കാമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. സമരത്തിന് സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു, പി.എ. മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.