മുത്തങ്ങയിൽ മൂന്നര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി;ഒരാൾ പിടിയിൽ
മിനി ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ രാത്രിയാണ് പതിവ് പരിശോധനയ്ക്കിടെ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
സംഭവത്തില്‍ വയനാട് വാളാട് സ്വദേശി സഫീര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ബിയര്‍ വെയ്സ്റ്റിനടിയില്‍ ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ പിടിയിലായ സഫീര്‍ മുമ്പ് കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് സൂചിപ്പിച്ചു. മാനന്തവാടി സ്വദേശിയാണ് ലോറി ഉടമയെന്നാണ് റിപ്പോര്‍ട്ട്.
എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സൈമൻ കെ.എം, പ്രിവന്റീവ് ഓഫീസർ ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ഇ.ബി, വിപിൻ പി എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സാബു സി.ഡി, സിവിൽ എക്സൈസ് ഓഫീസർ ശശികുമാർ പി.എൻ എന്നിവർ പരിശോധനയ്ക്ക് സഹായത്തിനെത്തി.
പിടിച്ചെടുത്ത വാഹനവും പുകയില ഉൽപ്പന്നങ്ങളും പ്രതിയെയും സുൽത്താൻ ബത്തേരി എസ്.എച്ച്.ഒ-യ്ക്ക് കൈമാറും