സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രഖ്യാപിച്ചു. ആകെ 2.67 കോടി വോട്ടര്‍മാര്‍ . സ്ത്രീവോട്ടര്‍മാര്‍ 1,37,79263. പുരുഷവോട്ടര്‍മാര്‍ 10295202.ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണം 221 ആയി. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ് 32,14943പേര്‍.കുറവ് വയനാട് ജില്ലയിലുമാണ്. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്.90,709 പ്രവാസി വോട്ടര്‍മാരുണ്ട്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാര്‍ കോഴിക്കോടാണ് 2.99 ലക്ഷം കന്നി വോട്ടര്‍മാരുണ്ട്. കൂടുതല്‍ പേരുള്ളത് കോഴിക്കോടാണ്.
പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം കൂടും. 1000 വോട്ടര്‍മാരെ മാത്രമേ ഒരു പോളിംഗ് സ്‌റ്റേഷനില്‍ അനുവദിക്കൂയെന്ന നിബന്ധന വന്നതോടെയാണിത്. 15730 പോളിംഗ് സ്‌റ്റേഷനുകള്‍ കൂടി വരുന്നതോടെ ആരെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 40,771 ആയി. വോട്ടര്‍പട്ടികയില്‍ വരാത്തവര്‍ക്ക് അപേക്ഷിക്കാന്‍ ഇനിയും അവസരം ഉണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്നതിനു 10 ദിവസം മുമ്പപുവരെ അപേക്ഷിക്കാം.