വയനാടിന്റെ വിവിധ വിഷയങ്ങൾ ഉയർത്തി സി.പി.എം. നടത്തുന്ന വയനാട് മാർച്ചിന്റെ അഞ്ചാം ദിനത്തിലെ കാൽ നട ജാഥ ചുണ്ടേലിൽ സമാപിച്ചു.നവകേരളത്തിനായി ഇടത് സർക്കാർ, വയനാടിനെ അവഗണിച്ച് കേന്ദ്ര സർക്കാർ, ജനങ്ങളെ വഞ്ചിച്ച് യു.ഡി.എഫ് എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.പി.ഐ (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് 18 മുതൽ 27 വരെ നടത്തുന്ന കാൽനട ജാഥ “വയനാട് മാർച്ചിന്റെ”ഇന്നത്തെ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ചുണ്ടേലിൽ സമാപിച്ചു. . സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ കെ റഫീഖ്, വൈസ് ക്യാപ്റ്റൻ ബീന വിജയൻ, മാനേജർ പി കെ സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. മധു, രുഗ്മിണി സുബ്രഹ്മണ്യൻ, പി ഗഗാറിൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.കെ രാമചന്ദ്രൻ, സുരേഷ് താളൂർ എന്നിവരും ടി ജി ബീന, ഷിജി ഷിബു എന്നിവരും സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.