ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാരുടെ സമരം ആഴ്ചകള്‍ പിന്നിട്ടതോടെ ജില്ലയിലെ റേഷന്‍ വിതരണം പ്രതിസന്ധിയലേക്ക്. വിഷയത്തില്‍ പൊതുവിതരണ വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് വിതരണം അവതാളത്തിലാക്കാന്‍ കാരണമെന്നാണ് ആരോപണം.
ബത്തേരി താലൂക്കില്‍ 122 ഉം മാനന്തവാടി 99 ഉം വൈത്തിരി 93 ഉം ഉള്‍പ്പെടെ 3 14 റേഷന്‍ കടകളാണ് ജില്ലയില്‍ ഉള്ളത്. ഭൂരിഭാഗം കടകളിലും അരിയും ഗോതമ്പും ആട്ടയും പഞ്ചസാരയും സ്റ്റോക്കില്ല സംസ്ഥാനത്ത് 18 കോടിയോളം രൂപ ട്രാന്‍സ്‌പോട്ടിംഗ് കരാറുകാര്‍ക്ക് ലഭിക്കാനുള്ള തുക കുടിശികയായതാണ് വിതരണം പ്രതിസന്ധിയിലായത്. അടിക്കടിയുണ്ടാകുന്ന കരാറുകാരുടെ സമരം റേഷന്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന കയറ്റിറക്ക്തൊഴിലാളികള്‍ ലോറി തൊഴിലാളികള്‍, എന്നിവരും സമരം കാരണം പ്രയാസത്തിലാണ്. കാലവര്‍ഷം കൂടി ആരംഭിക്കാനിരിക്കെ റേഷന്‍ വിതരണം മുടങ്ങുന്നത് നിര്‍ധനരായ നൂറുകണക്കിന് കുടുംബങ്ങളെയാണ് വലക്കുക. വിതരണക്കാരായ കരാറുകാരുടെ സമരം അടിയന്തിരമായി തീര്‍ക്കണമെന്നും റേഷന്‍ വ്യാപാരികള്‍ കഴിഞ്ഞ കുറെ നാളുകളായി ആവശ്യപ്പെട്ടു വരുന്ന വേതന വര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്