പ്രായപൂര്‍ത്തിയാകാത്ത ഗോത്ര പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്സോ നിയമപ്രകാരം കോണ്‍ഗ്രസ് നേതാവിനെതിരെ ബത്തേരി പൊലീസ് കേസെടുത്തു.ഡി.സി.സി.അംഗവും ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം.ജോര്‍ജിനെതിരെയാണ് കേസ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഒന്നര വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയങ്ങളില്‍ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനത്തിന്റെ വിവരം കുട്ടി പറഞ്ഞത്.തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
Sign in
Sign in
Recover your password.
A password will be e-mailed to you.