ബിജെപി കണ്‍വെന്‍ഷനും പൊതുയോഗവും
ബിജെപി തവിഞ്ഞാല്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും സമ്മേളനവും പൊതുയോഗവും തലപ്പുഴയില്‍ നടന്നു. സമ്മേളനം ബിജെപി ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗവും സിനിമാ സംവിധായകനുമായ അലി അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി . മണ്ഡലം ജനറല്‍സെക്രട്ടറി കൂവള വിജയന്‍, പഞ്ചായത്ത് പ്രസിഡണ്ട് കെ ചന്ദ്രന്‍, ജില്ലാകമ്മിറ്റിയംഗം ഇ കെ മാധവന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശശി, സുഭാഷ് ,ഗിരീഷ് എന്നിവര്‍ സംസാരിച്ചു.