പട്ടികവര്‍ഗ വികസന വകുപ്പ് കൊളറാട്ടുകുന്ന്, കാപ്പിസെറ്റ് എന്നീ ഉന്നതികളിലെ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി ഭവനരഹിതരായ 44 കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ വിതരണം നാളെ വൈകിട്ട് മൂന്നിനും നാലിനുമായി നടക്കുന്ന രണ്ട് പരിപാടികളില്‍ പട്ടിജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് കൊളറാട്ടുകുന്നിലെ 1.31 ഹെക്ടര്‍ ഭൂമിയില്‍ 66.67 ലക്ഷം രൂപ ചെലവഴിച്ച് 29 കുടുംബങ്ങള്‍ക്കും കാപ്പിസെറ്റ് ഉന്നതിയിലെ 1.181 ഹെക്ടര്‍ ഭൂമിയില്‍ 44 .48 ലക്ഷം രൂപ വകയിരുത്തി 15 കുടുംബങ്ങള്‍ക്കുമാണ് വീടുകള്‍ നിര്‍മ്മിച്ചത്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയാണ് ജില്ലാ നിര്‍മ്മിതി കേന്ദ്രം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വൈകീട്ട് മൂന്നിന് കാപ്പിസെറ്റ് ഉന്നതിയിലും നാലിന് കൊളറാട്ടുകുന്ന് ഉന്നതിയിലുമാണ് താക്കോല്‍ദാനം.
രണ്ടിടത്തും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രിയങ്ക ഗാന്ധി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഐറ്റിഡിപി പ്രോജക്ട് ഓഫീസര്‍ ജി പ്രമോദ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ഇരു പരിപാടികളിലും പങ്കെടുക്കും.