പുലിയെ പിടികൂടാൻ രണ്ടാമത്തെ കൂടും വനംവകുപ്പ് സ്ഥാപിച്ചു.

0
സുൽത്താൻബത്തേരി നഗരത്തെ ഭീതിയിലാക്കി വിലസുന്ന പുലിയെ പിടികൂടാൻ രണ്ടാമത്തെ കൂടും വനംവകുപ്പ് സ്ഥാപിച്ചു. ഇന്നലെ രാത്രി പുലിയെ കണ്ട സെന്റ് ജോസഫ് സ്‌കൂളിനും പുറകിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ ഇന്ന് രാവിലെ മുതൽ ജനപ്രതിനിധികളും വനംവകുപ്പും നാട്ടുകാരും ചേർന്ന് കൃഷിയിടങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഇന്നലെ രാത്രി പുലിയെ കണ്ടപ്രദേശത്താണ് തിരച്ചിൽ നടത്തിയത്. ഇന്നലെ രാത്രി കാർയാത്രികനായ കൈപ്പഞ്ചേരി സ്വാദേശി മുഹമ്മദ് ഹാരിഫ് പുലിയെ കണ്ട സെന്റ് ജോസഫ് സ്‌കൂളിന് പുറകിലായാണ് രണ്ടാമത്തെ കൂട് വനംവകുപ്പ് സ്ഥാപിച്ചത്. ഇന്ന്് ഉച്ചയോടെയാണ് കൂടെത്തിച്ച് സ്വകാര്യവ്യക്തിയുടെ പറമ്പിൽ കൂട് സ്ഥാപിച്ചിരിക്കുന്നത്. രണ്ട് കൂട് വെച്ചതോടെ പുലി  കൂട്ടിൽ അകപ്പെടും എന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ . കൂടിനോട് ചേർന്ന് നിരീക്ഷണ ക്യാമറകളും വനവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ആദ്യം കൂട് സ്ഥാപിച്ചതിൽ നിന്ന്  മൂന്ന്ൂറ് മീറ്റർ മാറിയാണ് പുലിയെ ഇന്നലെ രാത്രി വീണ്ടും കണ്ടത്. ഇതോടെ നാട്ടുകാർ കൂടുതൽ ആശങ്കയിലായതോടെയും രണ്ടാമതൊരു കൂടുകൂടി സ്ഥാപിക്കണമെന്ന ആവശ്യപെട്ടതോടെയുമാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.  ഇന്ന് രാവിലെ ജനപ്രതിനിധികളും ഇരുളം, നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷനുകളിലെയും ആർ.ആർ.ടിയും മടക്കം മുപ്പതോളം വനംവുകപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രി പുലിയെ കണ്ട സ്ഥലത്തോട് ചേർന്ന് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്തു. പക്ഷേ പുലിയെ കണ്ടെത്താൻ സാധിച്ചില്ല. എന്തായും രണ്ടാമത്തെ കൂടും സ്ഥാപിച്ചതോടെ പുലി കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും വനംവകുപ്പുമുള്ളത്.
Leave A Reply

Your email address will not be published.

error: Content is protected !!