സുല്‍ത്താന്‍ബത്തേരിയില്‍ ഭീതിപരത്തുന്ന പുലിയെ പിടികൂടാന്‍ ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ.രാമന്‍. കൂട്ടില്‍ ജീവനുള്ള ആടിനെ വെക്കും. കൂടാതെ പ്രദേശത്തെ കാടുമൂടികിടക്കുന്ന തോട്ടങ്ങള്‍ വെട്ടിതെളിക്കാന്‍ നടപടിയെടുക്കാനായി ജില്ലാകലക്ടര്‍ക്കും നഗരസഭ സെക്രട്ടറിക്കും കത്ത് നല്‍കും. കൂടാതെ പട്രോളിങ് ശക്തമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ പുലിയെ കണ്ട സ്ഥലത്തെത്തി ജനപ്രതിനിധികളും നാട്ടുകാരുമായി സംസാരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.