താങ്ങാകാം, തണലേകം, കൈകോര്‍ക്കാം, നമുക്കൊന്നാകാം

0

 

താങ്ങാകാം, തണലേകം, കൈകോര്‍ക്കാം, നമുക്കൊന്നാകാം ചങ്ങാതികൂട്ടം തവിഞ്ഞാല്‍ പഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തി. തലപ്പുഴ ചുങ്കം പാരീഷ് ഹാളില്‍ കലോത്സവം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് അധ്യക്ഷയായിരുന്നു.ഭിന്നശേഷി കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു.

വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ജോസ് കൈനിക്കുന്നേല്‍, ലൈജി തോമസ്, റോസമ്മ ബേബി, ഗ്രാം പഞ്ചായത്ത് അംഗങ്ങളായ എം.ജി.ബിജു, ജോസ് പാറക്കല്‍, കെ.ഷബിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!