ഓണം ബംപര്‍ വിറ്റത് 10.5 ലക്ഷം ടിക്കറ്റുകള്‍

0

25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന് ഒരാഴ്ചയ്ക്കുള്ളില്‍ റെക്കോര്‍ഡ് വില്‍പന. പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയാണു ടിക്കറ്റ് വില്‍പന തുടങ്ങിയത്.തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് കലക്ഷന്‍ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണു ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണു വിറ്റത്.

ഫ്‌ലൂറസന്റ് മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റു കൂടിയാണ് ഇത്തവണത്തെ ഓണം ബംപര്‍ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുകളിലാണ് ടിക്കറ്റുകള്‍. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം.സെപ്റ്റംബര്‍ 18ന് ആണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബംപര്‍ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് സമ്മാനത്തുകയാണ് ഇത്തവണ.

Leave A Reply

Your email address will not be published.

error: Content is protected !!