ഓണത്തിനു പുറമേ ഈ വര്‍ഷം മുതല്‍ ക്രിസ്മസ്, റമസാന്‍ ഉത്സവങ്ങളോടനുബന്ധിച്ചും 1000 രൂപയുടെ സ്‌പെഷല്‍ ഭക്ഷ്യക്കിറ്റുകള്‍ വില്‍പന നടത്തുമെന്ന് മന്ത്രി ജി.ആര്‍അനില്‍

0

ഓണത്തിനു പുറമേ ഈ വര്‍ഷം മുതല്‍ ക്രിസ്മസ്, റമസാന്‍ ഉത്സവങ്ങളോടനുബന്ധിച്ചും 1000 രൂപയുടെ സ്‌പെഷല്‍ ഭക്ഷ്യക്കിറ്റുകള്‍ വില്‍പന നടത്തുമെന്ന് മന്ത്രി ജി.ആര്‍അനില്‍ അറിയിച്ചു. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് സ്‌പെഷല്‍ കിറ്റുകളുടെ വില്‍പന.കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവശ്യസാധനങ്ങള്‍ക്കു പുറമേ, ഉപഭോക്താവിന് ഇഷ്ടമുള്ള ഇനങ്ങള്‍ കൂടി തിരഞ്ഞെടുക്കാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ ശേഖരിക്കും.ടാര്‍ഗറ്റില്‍ കൂടുതല്‍ വില്‍പന നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജീവിനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതു പരിഗണിക്കും. പത്തില്‍ കൂടുതല്‍ കിറ്റ് ഓര്‍ഡര്‍ നല്‍കിയാല്‍ സ്ഥലത്ത് എത്തിച്ചും നല്‍കും. ഓരോ 50 കിറ്റുകള്‍ക്കും നറുക്കെടുപ്പിലൂടെ ഒരു സമ്മാനവും ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചു.സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം 26 ന് വൈകുന്നേരം 5 ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ ഫെയറും എല്ലാ നിയോജക മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഫെയറും സംഘടിപ്പിക്കും. പ്രദേശത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റു കാര്‍ഷിക വിഭവങ്ങളും ഇവിടെ വില്‍പന നടത്തും.

 

Leave A Reply

Your email address will not be published.

error: Content is protected !!