സെര്‍വര്‍ തകരാര്‍ ഇ പോസ് മെഷീന്‍ പണിമുടക്കുന്നു

0

 

പൊതുവിതരണ കേന്ദ്രങ്ങളിലെ ഇ പോസ് മെഷീന്‍ പണിമുടക്കുന്നത് കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ ഷോപ്പുടമകള്‍ക്കും ബുദ്ധിമുട്ടാകുന്നു. സെര്‍വര്‍ തകരാറര്‍ കാരണമാണ് ഇ പോസ് മെഷീന്‍ അടിക്കടി പണിമുടക്കുന്നത്.ഇതുകാരണം ഓണക്കിറ്റ് അടക്കം വാങ്ങാനെത്തുന്നവര്‍ മണിക്കൂറുകളോളമാണ് കാത്തു നില്‍ക്കേണ്ടിവരുന്നത്.കഴിഞ്ഞഏതാനും ദിവസങ്ങളായി റേഷന്‍ ഷേപ്പുകളിലെ ഇ പോസ് മെഷീന്‍ പണിമുടക്കാന്‍ തുടങ്ങിയിട്ട്.ഇന്നു രാവിലെയും ഇ പോസ് മെഷീന്‍ മണിക്കൂറുകളോളം പണിമുടക്കി.

സെര്‍വര്‍കംപ്ലൈന്റ് കാരണം മണിക്കൂറുകളോളമാണ് റേഷന്‍ വിതരണം മുടങ്ങുന്നത്. ഇത് ഷോപ്പുകളിലെത്തുന്ന കാര്‍ഡ് ഉടമകള്‍ക്കും, നടത്തിപ്പുകാര്‍ക്കും ഒരുപോലെയാണ് ബുദ്ധിമുട്ടാണ്ടുക്കുന്നത്. രാവിലെ ഷോപ്പുകലെത്തി വേഗം സാധനങ്ങള്‍ വാങ്ങി മടങ്ങാമെന്ന ഉദ്ദേശത്തോടെ എത്തുന്നവര്‍ മണിക്കൂറുകളോളമാണ് കടകള്‍ക്കുമുന്നില്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്.ഇന്നു രാവിലെയും ഇ പോസ് മെഷീന്‍ മണിക്കൂറുകളോളം പണിമുടക്കി. പിന്നീട് പതിനൊന്നരയോടെയാണ് തകരാര്‍ പരിഹരിക്കപ്പെട്ടത്. മുമ്പും ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ശാശ്വതമായി പരിഹരിക്കാനുള്ള നടപടികള്‍ ഇല്ലാത്തതാണ് അടിക്കടി വിതരണം തടസ്സപെടാന്‍ കാരണമെന്നാണ് ആരോപണം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!