ആരോഗ്യ രംഗത്ത്  പുത്തന്‍ ചുവടുവെപ്പുമായി മാനന്തവാടി നഗരസഭ

0

 

മാനന്തവാടി നഗരസഭയിലെ പയ്യംമ്പള്ളിയിലും, പിലാക്കാവ് അടിവാരത്തും ഹെല്‍ത്ത് വെല്‍നസ് സെന്റര്‍ തുടങ്ങാന്‍ തീരുമാനം. കുറുക്കന്‍മൂല പി.എച്ച്.സിയില്‍ പോളിക്ലിനിക്ക് ആരംഭിക്കുമെന്നും ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കുറുക്കന്‍മൂല പി.എച്ച്.സി.യില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും.കുറുക്കന്‍മൂല പി.എച്ച്.സി.യില്‍ ഒരോ ദിവസങ്ങളിലായി ഗൈനക്കോളജി, പീഡിയാട്രിസ്റ്റ്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ചികിത്സ ഒരുക്കുമെന്നും ഭരണ സമിതി.

ആശുപത്രികള്‍ തുടങ്ങുന്നതിന് മുന്നോടിയായി ഡിസംബര്‍ 5 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് പയ്യംമ്പള്ളി പാരീഷ് ഹാളിലും 6-ാം തീയ്യതി 4 മണിക്ക്‌ല പിലാക്കാവ് ശിശു മന്ദിരത്തില്‍ വെച്ചും സ്വാഗത സംഘം യോഗം ചേരുമെന്നും ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ലേഖാ രാജീവര്‍, പാത്തുമ്മടീച്ചര്‍.പി.വി.എസ്. മൂസ, കൗണ്‍സിലര്‍മാരായ ഷിബു ജോര്‍ജ്, പി.വി.ജോര്‍ജ്, വി.യു. ജോയി, പി.എം.ബെന്നി മാര്‍ഗരറ്റ് തോമസ്, ഷീജ മോബി, ലൈല സജി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!