വിതരണോദ്ഘാടനം നടത്തി
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നടത്തി.ഫെസ്റ്റിവല്‍ മാനന്തവാടി നഗരസഭാധ്യക്ഷ സി കെ രത്‌നവല്ലി എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റര്‍ക്ക് ആദ്യ ഡെലിഗേറ്റ് പാസ് നല്‍കി ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. 50 ഓളം പേര്‍ക്ക് ആദ്യഘട്ട ഡെലിഗേറ്റ് പാസ് വിതരണവും നടത്തി.
യോഗത്തില്‍ പി സൂപ്പി, മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍,ഷിനോജ് കെ.എം, ഷാജന്‍ ജോസ്, മറ്റൊലി ഡയറക്ടര്‍ ഫാദര്‍ ബിജോ കറുകപ്പള്ളി, ഷില്‍സണ്‍ മാത്യു, വിനോദ് തോട്ടത്തില്‍, ബാബു ഫിലിപ്പ്, ജന്‍സി ബിനോയ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ വിനോദ് കെ ജോസ്, ക്യൂറേറ്റര്‍ ഡോ ജോസഫ് കെ ജോബ് തുടങ്ങിയവര്‍ സംസാരിച്ചു.