സി സി മടൂര്‍ കോളനിയിലെ ശ്രീധരന്റെ പശുവികിടാവിനെ കടുവ ആക്രമിച്ച് കൊന്നതില്‍ പ്രതിഷേധം.റെയ്ഞ്ച് ഓഫീസറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഡിഎഫ്ഒ വന്ന് കൂടു വെക്കുമെന്ന് ഉറപ്പു നല്‍കാതെ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് നിന്ന് പോകാന്‍ അനുവദിക്കുന്നില്ലെന്ന് നാട്ടുകാര്‍. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍, ഫോറസ്റ്റ് റൈഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, കര്‍ഷക പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തുന്നു.