തേറ്റമലയില്‍ തെരുവുനായ ശല്യം രൂക്ഷം; പൊറുതിമുട്ടി നാട്ടുകാര്‍
വെള്ളമുണ്ട: തേറ്റമലയില്‍ തെരുവുനായ ശല്യം രൂക്ഷം. നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കി. സമീപത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ഭീഷണിയാണ് നായ കൂട്ടങ്ങള്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി തേറ്റ മലയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ട്. വളര്‍ത്തുമൃഗങ്ങളെയും നായ്ക്കള്‍ ആക്രമിക്കുന്ന സംഭവം വര്‍ദ്ധിച്ചുവരികയാണ്.
ഇന്ന് രാവിലെ സ്‌കൂളിന് സമീപത്തുള്ള വീട്ടിലെ പൂച്ചക്കുട്ടികളെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. ഇതേ നായകള്‍ വിദ്യാര്‍ഥികളുടെയും, നാട്ടുകാരുടെയും അടുത്തേക്ക് കുരച്ച് ചാടിയതായി സമീപവാസികള്‍ പറഞ്ഞു. കുറച്ചു നാളുകള്‍ക്കു മുന്‍പ് നിരവധി ആളുകളെ തെരുവുനായ്ക്കള്‍ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു.
വളര്‍ത്തുമൃഗങ്ങളെ നായകള്‍ കൊല്ലാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികളെ നായകള്‍ ആക്രമിക്കുമോ എന്ന ഭീതിയിലാണ് ഇപ്പോള്‍ നാട്ടുകാര്‍. എന്തായാലും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യമുന്നയിച്ച് അധികാരികളെ വിവരം അറിയിച്ചിടേടുണ്ട്.