മാനന്തവാടി ടൗണില്‍ കെ.ടി ജംഗ്ഷന്‍ മുതല്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂള്‍ ജംഗ്ഷന്‍ വരെ മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാതയിലൂടെയുള്ള ഗതാഗതം നാളെ മുതല്‍ നിരോധിച്ചതായി നഗരസഭ അധികൃതര്‍ അറിയിച്ചു. കോഴിക്കോട് റോഡിലെ കാര്‍ സ്റ്റാന്റ് മൈസൂര്‍ റോഡിലെ ഫോറസ്റ്റ് ഓഫീസിന്റെ പരിസരത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് റോഡിലെ ഓട്ടോറിക്ഷകള്‍ മാനന്തവാടിയിലെ മറ്റു സ്റ്റാന്റുകളില്‍ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്തേണ്ടതാണ്.
നാലാംമൈല്‍ ഭാഗത്തുനിന്നുവരുന്ന എല്ലാ വാഹനങ്ങളും താഴെയങ്ങാടി വഴി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്. നാലാംമൈല്‍ ഭാഗത്ത് നിന്നു വരുന്ന ബസ്സുകള്‍ ബസ്സ് സ്റ്റാന്റില്‍ ആളെയിറക്കി ബസ് സ്റ്റാന്റില്‍ നിന്ന് ആളെകയറ്റി തിരിച്ച് നാലാംമൈല്‍ ഭാഗത്തേയ്ക്ക് തന്നെ പോകേണ്ടതാണ്. മൈസൂര്‍ റോഡ്, തലശ്ശേരി, തവിഞ്ഞാല്‍, വളളിയൂര്‍ക്കാവ്, കല്ലോടി എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ക്ക് ബസ് സ്റ്റാന്റില്‍ ആളെയിറക്കിയതിന് ശേഷം യാത്രക്കാരെ കയറ്റി താഴെയങ്ങാടി വഴി ഗാന്ധിപാര്‍ക്കിലെത്തി വിവിധ ഭാഗങ്ങളിലേക്ക് പോകാവുന്നതാണ്. മാനന്തവാടി ടൗണില്‍ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും ഗാന്ധിപാര്‍ക്ക് – ബസ് സ്റ്റാന്റ് – താഴെയങ്ങാടി – തലശ്ശേരിറോഡ് – മൈസൂര്‍ റോഡ് എന്ന വണ്‍വേ സംവിധാനം പാലിക്കണമെന്നും നഗരസഭ യോഗത്തില്‍ അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ .പി.വി.എസ്.മൂസ, കൗണ്‍സിലര്‍മാരായ .പി.വി.ജോര്‍ജ്ജ്, അബ്ദുള്‍ ആസിഫ്, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ , സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍കരീം, ട്രാഫിക് എസ്.ഐ എം.എം ആനന്ദന്‍, സി.സി.പി.ഒ ഷാജഹാന്‍, ഊരാളുങ്കല്‍ എ.ഇ ഷമീം, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.