വയനാട് മെഡിക്കല്‍ കോളേജ്; സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി ആം ആദ്മി
വയനാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി രംഗത്ത്.
ആംആത്മി പാര്‍ട്ടി നല്‍കിയ വിവരാവകാശ രേഖയില്‍ ആസ്പരേഷന്‍ ഡിസ്ട്രിറ്റില്‍ വയനാട് മെഡിക്കല്‍ കോളേജ് ഇടം നേടിയില്ല. അപേക്ഷ സമര്‍പ്പിച്ചത് വൈകിയതിനാല്‍ കേന്ദ്ര സഹായവും മുടങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണെന്ന വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആംആത്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാനന്തവാടിയില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളേജിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കാത്തതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണെന്ന വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തെ 125 പിന്നോക്ക ജില്ലകളില്‍ ജില്ലാ ആശുപത്രികള്‍ കേന്ദ്രത്തിന്റെ സഹായത്തോടെ ഹൈടെക്ക് മെഡിക്കല്‍ കോളേജുകളായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് 3 ന് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നത്, എന്നാല്‍ 2021 ഫെബ്രുവരിയിലാണ് കേരളം അപേക്ഷ സമര്‍പ്പിച്ചതെന്നും 75 മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയതായും അപേക്ഷ വൈകിയ സാഹചര്യത്തില്‍ കേരളത്തിന്റെ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന മറുപടിയായിരുന്നു ലഭിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിവരാവകാശ രേഖ മുന്‍നിര്‍ത്തി ഇവര്‍ പറയുന്നു.ഗുരുതര അനാസ്ഥക്ക് കാരണമായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും,അപേക്ഷ വൈകിപ്പിച്ചതിലൂടെ സര്‍ക്കാര്‍ വയനാടന്‍ ജനതയെ വഞ്ചിച്ചതായും, നിലവില്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുള്ള പറ്റിക്കല്‍ നിര്‍ത്തണമെന്നും ആം ആദ്മി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.