അപകടങ്ങള്‍ പതിവായി മാനന്തവാടി പെരുവക റോഡ്
അപകടങ്ങള്‍ പതിവായി മാറുകയാണ് മാനന്തവാടി പെരുവക റോഡില്‍.കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.ഇന്ന് രാവിലെയും തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള ബൊലോറോ ജീപ്പ് റോഡ് സൈഡിലേക്ക് മറിഞ്ഞിരുന്നു.തലനാരിഴക്കാണ് വലിയൊരു ദുരന്തം ഒഴിവായത്.റോഡ് നവീകരിച്ചതിന് ശേഷം വാഹനങ്ങള്‍ പലതും അമിത വേഗത്തിലാണ് റോഡിലൂടെ പാഞ്ഞു പോകുന്നത്.അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സംരക്ഷണ ഭിത്തിയോ മറ്റ് മാര്‍ഗ്ഗങ്ങളോ സ്വീകരികണമെന്ന ആവശ്യം ശക്തമാവുകയാണ്.
അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും റോഡ് സൈഡില്‍ സംരക്ഷണ സംവിധാനങ്ങളൊന്നും തന്നെ സ്ഥാപിക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കുന്നില്ല.അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നതായും പറയുന്നു. വാഹനങ്ങള്‍ക്ക് അല്‍പം നിയാന്ത്രണം തെറ്റിയാലും റോഡ് സൈഡിലേക്ക് മറിയാതെ സംരക്ഷിക്കുന്ന സംവിധാനങ്ങള്‍ പെരുവക റോഡില്‍ ഉടന്‍ തന്നെ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.