ഗതാഗതം ക്രമീകരിക്കാന്‍ ട്രാഫിക് അഡൈ്വസറി യോഗം ചേര്‍ന്നു

0

ടൗണില്‍ നടപ്പിലാക്കേണ്ട ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാനന്തവാടി നഗരസഭ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന മാനന്തവാടി ടൗണില്‍ പുതുതായി നടപ്പില്‍ വരുത്തേണ്ട ക്രമീകരണങ്ങളുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. ഇന്നലെ ചേര്‍ന്ന സമിതിയിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തി ട്രാഫിക് അഡൈ്വസറി ബോര്‍ഡില്‍ അവതരിപ്പിച്ച് ട്രാഫിക് പരിഷ്‌ക്കാരം നടപ്പിലാക്കാനാണ് തീരുമാനം. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ പി.വി.എസ്.മൂസ അധ്യക്ഷനായിരുന്നു. പി.വി.ജോര്‍ജ്ജ്, ഡി.വൈ.എസ്.പി -എ.പി.ചന്ദ്രന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കരീം, ട്രാഫിക് എസ്.ഐ.മനോജ് സി.ആര്‍,എഎസ്.ഐ.പ്രകാശ്, സി.എം.കേശവന്‍ (കെ.എസ്.ആര്‍.ടി.സി), അബ്ദുള്‍ റസാഖ് (പി.ഡബ്ലു.ഡി), സൂര്യ എന്‍.എസ് (കെ.എസ്.ഇ.ബി). നഗരസ സഭ സെക്രട്ടറി മാമ്പള്ളി സന്തോഷ്, സീനിയര്‍ ക്ലര്‍ക്ക് അനില്‍ കുമാര്‍ പി.വി, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!