പുതിയ അദ്ധ്യയന വര്‍ഷം പുതിയ കെട്ടിടങ്ങള്‍; ഒമ്പത് വിദ്യാലയങ്ങള്‍ കൂടി ഹൈടെക്

0

പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങള്‍ കൂടി ഹൈടെക്കാകും. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 23 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജി.എച്ച്.എസ് പേര്യ, ജി.എച്ച്.എസ് തൃശ്ശിലേരി, ജി.എച്ച്.എസ് വാരാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വാകേരി, ജി.എച്ച്.എസ് പെരിക്കല്ലൂര്‍, ജി.യു.പി.എസ് കണിയാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല, ജി.എല്‍.പി.എസ് പൂമല, ജി.യു.പി.എസ് കാരച്ചാല്‍ എന്നിവിടങ്ങളിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നത്.

ആധുനിക നിലവാരത്തിലാണ് കെട്ടിടങ്ങളെല്ലാം നിര്‍മിച്ചത്. അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആറാട്ടുത്തറ ജി.എച്ച്.എസ്. സ്‌ക്കൂള്‍ ചുറ്റുമതിലിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
മാനന്തവാടി നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ് വാരാമ്പറ്റയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 3 കോടി രൂപയാണ് ചെലവിട്ടത്. കിഫ്ബിയില്‍ നിന്ന് 1 കോടി രൂപയും നബാര്‍ഡില്‍ നിന്ന് 2 കോടി രൂപയും വിനയോഗിച്ചു. പേര്യ ജി.എച്ച്.എസ്, തൃശ്ശിലേരി ജി.എച്ച്.എസ് എന്നിവിടങ്ങളില്‍ കിഫ്ബിയില്‍ നിന്ന് 1 കോടി രൂപ വീതമാണ് ചെലവിട്ടത്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കണിയാമ്പറ്റ ജി.യു.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ കിഫ്ബി 1 കോടി രൂപ വീതം ചെലവിട്ടു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ വാകേരി ജി.വി.എച്ച്.എസ്.എസ്, പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ 1 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാരച്ചാല്‍ ജി.യു.പി.സ്‌കൂള്‍ കെട്ടിടത്തിന് 1.10 കോടിയും പൂമല ജി.എല്‍.പി.സ്‌കൂള്‍ കെട്ടിടത്തിന് 1 കോടിയും പ്ലാന്‍ ഫണ്ടില്‍ നിന്നും ചെലവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!